റാഗിംഗിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി, നാലു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
12:04 AM Mar 26, 2023 | Deepika.com
കോഴിക്കോട്: കോഴിക്കോട് ദേവഗിരി കോളജില്‍ റാഗിംഗിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി.ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ 4 പേരെ കോളജില്‍ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയുടെ പരാതിയില്‍ നിന്നും മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.