താമരശേരി:ദേശീയ ചാമ്പ്യന്മാരായ കേരള ടെന്നീസ് വോളിബോള്‍ ടീമിന് പുതുപ്പാടിയില്‍ സ്വീകരണം നല്കി. കോച്ച് ശ്രീജികുമാര്‍ പൂനൂര്, പ്ലേയേഴ്സ് അനുശ്രീ കുന്നമംഗലം, ആദില്‍ ഹാരിസ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. സ്പോര്‍ട്സ് അക്കാദമി പുതുപ്പാടി കണ്‍വീനര്‍ ബിജു വാചാലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി മുഖ്യ അതിഥിയായി പങ്കെടുത്തു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.എം. അബ്ദുറഹിമാന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ ഹുമയൂണ്‍, ഫാ. പ്രസാദ്, കബീര്‍, കെ.വി. അബ്ദുല്‍ മജീദ്, സി.ടി. ഇല്യാസ്, കെ.സി. വേലായുധന്, പി.കെ. സുകുമാരന്‍, റഫീഖ് കണ്ണപ്പന്‍കുണ്ട്, പുതുപ്പാടി സ്പോര്‍ട്സ് അക്കാദമി വൈസ് പ്രസിഡന്റ് ഐസക്, സ്പോര്‍ട്സ് അക്കാഡമി കണ്‍വീനര്‍ എ.പി. ബഷീര്‍, സംസ്ഥാന ടെന്നീസ് വോളിബോള്‍ കോച്ച് ശ്രീജികുമാര്‍ പൂനൂര് എന്നിവര്‍ പ്രസംഗിച്ചു.
കേരള ടെന്നീസ് വോളിബോള്‍ ടീമിന് സ്വീകരണം നല്കി
11:56 PM Mar 25, 2023 | Deepika.com