അ​ഗ​തി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യകി​റ്റ് ഉ​ട​ൻ വി​ത​ര​ണം ന​ട​ത്ത​ണമെന്ന്

12:39 AM Mar 25, 2023 | Deepika.com
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ അ​ഗ​തി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം നി​ല​ച്ച​ത് ഉ​ട​ൻ വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ഗ​തി​ക​ളി​ൽ കൂ​ടു​ത​ലും വി​ധ​വ​ക​ളാ​ണ്. കു​ടും​ബ​ശ്രീ ഓ​ഫീ​സി​ൽ നി​ന്നും ശീ​ട്ട് വാ​ങ്ങി കൂ​രാ​ച്ചു​ണ്ട് മാ​വേ​ലി സ്റ്റോ​ർ വ​ഴി​യാ​ണ് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. കി​റ്റു​ക​ൾ മു​ട​ങ്ങി​യ​തോ​ടെ അ​ഗ​തി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്.
മു​ൻ കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ൽ അ​ഗ​തി കി​റ്റു​ക​ൾ ന​ൽ​കി വ​രു​ന്ന​ത്.
പു​തി​യ സ​ർ​വേ ന​ട​ത്തി കൂ​ടു​ത​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി കി​റ്റു​ക​ൾ ഉ​ട​ൻ വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നും അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.