തിരുവമ്പാടി: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൂടരഞ്ഞി പട്ടോത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പെരുന്തൽമണ്ണ പുളിയമഠത്തിൽ അബ്ദുൽ ലത്വീഫിനെ (30) യാണ് തിരുവമ്പാടി പോലീസ് അറസ്റ്റു ചെയ്തത്. മൂന്ന് പവൻ സ്വർണവും 7000 രൂപയുമാണ് മോഷ്ടിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇരുപതിലധികം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവാണ് പ്രതി.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കെൽട്രോണിന്റെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പ്രവേശനം നേടുന്നതിനായി പട്ടികജാതി വിഭാഗത്തിലുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്വെയർ സർവീസ് ടെക്നീഷ്യൻ, യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിംഗ് എന്നീ കോഴ്സുകൾക്ക് എസ്എസ്എൽസി ആണ് അടിസ്ഥാന യോഗ്യത. അഡ്വാൻസ് ഡിപ്ലോമ ഇൻ ഐറ്റി എനാബിൾഡ് സർവീസ് ആൻഡ് ബിപിഒ, കെൽട്രോൺ സർട്ടിഫൈഡ് നെറ്റ്വർക്കിംഗ് പ്രൊഫഷണൽ, അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം എന്നീ കോഴ്സുകൾക്ക് പ്ലസ്ടു/വിഎച്ച്എസ്സി ആണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2301772, 8590605275
കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
12:20 AM Mar 23, 2023 | Deepika.com