കോഴിക്കോട്: സ്ത്രീസമത്വത്തിനായി സാംസ്കാരിക മുന്നേറ്റത്തിന് "സമം' എന്ന പേരില്‍ ജില്ലാ പഞ്ചായത്തിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് മൂന്നു ദിവസത്തെ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു.
സാംസ്കാരിക വകുപ്പ്, കേരള ചലച്ചിത്ര അക്കാദമി, കേരള ഭാഷ ഇന്‍സ്റ്റിട്യൂട്ട്, സംസ്ഥാന സാക്ഷരതാ മിഷന് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍. ഇന്ന് വൈകീട്ട് ആറിന് ടൗണ്‍ഹാളില്‍ നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്ത്താസമമ്മളനത്തില് അറിയിച്ചു. അക്കാദമിക്ക് സെമിനാറുകള്‍, നൃത്ത സന്ധ്യകള്‍, ഗാന രാവുകള്‍, ഗസല്‍മഴ, നാടന്‍ കലാവിരുന്നുകള്‍, നാടകങ്ങള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ഇക്കൊല്ലത്തെ ശ്രദ്ധേയമായ പ്രൊജക്ടാണ് സമം സാംസ്കാരിക ഉല്‍സവം. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എ.ഗീത മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി മാനാഞ്ചിറ മുതല്‍ ടൗണ്‍ഹാള്‍ വരെ സാംസ്കാരിക ഘോഷയാത്ര നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്, കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറ്ക്ടര് ഡോ.എം.സത്യന്, പി.നവീന, പി.സുരേന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
സമം സാംസ്കാരികോത്സവത്തിന് ഇന്ന് തുടക്കം
12:12 AM Mar 17, 2023 | Deepika.com