പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

11:58 PM Mar 15, 2023 | Deepika.com
കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ കൂ​ൾ​ബാ​റു​ക​ളി​ലും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. പ​ഴ​കി​യ​തും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തും വീ​ണ്ടും വി​ള​മ്പു​ന്ന സൂ​ക്ഷി​ച്ചു വ​ച്ച​തു​മാ​യ പൊ​റോ​ട്ട ,ച​പ്പാ​ത്തി, ചി​ക്ക​ൻ ക​റി , പ​ഴ​കി​യ എ​ണ്ണ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
ചോ​യ്സ് റെ​സ്റ്റ​റ​ന്‍റ്, ഹോ​ട്ട​ൽ സി​റ്റി ഗേ​റ്റ് , എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഹോ​ട്ട​ൽ ഷൈ​ജു, പി​ഷാ​രി​കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്തെ സ​സ്യ​ഭോ​ജ​ന​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ന്യൂ​ന​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.​പി​ഷാ​രി​കാ​വ് ഉ​ത്സ​വം തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കൊ​ല്ലം, ആ​ന​ക്കു​ളം ഭാ​ഗ​ത്തെ മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. രാ​വി​ലെ ഏ​ഴ് മു​ത​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​സ​ഭ സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​പി. സു​രേ​ഷ് ,കെ. ​റി​ഷാ​ദ് ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​മീ​ഷ് മു​ഹ​മ്മ​ദ്, എ​ൽ. ലി​ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.