സോ​ൺഡ ഇ​ന്‍​ഫ്രാ​ടെ​കു​മാ​യു​ള്ള ക​രാ​ര്‍: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

11:58 PM Mar 15, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ഞെ​ളി​യ​ൻ​പ​റ​മ്പി​ലെ സോ​ണ്ട ഇ​ന്‍​ഫ്രാ​ടെ​കു​മാ​യു​ള്ള ക​രാ​ര്‍ റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.
ക​രാ​ര്‍ റ​ദ്ദു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ്ല​കാ​ര്‍​ഡു​ക​ളു​മാ​യി യോ​ഗം അ​വ​സാ​നി​ക്കും വ​രെ പ്ര​തി​ഷേ​ധി​ച്ചു. ഞെ​ളി​യ​ൻ​പ​റ​മ്പി​ലെ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ യോ​ഗ​ത്തി​ല്‍ ആ​വി​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍​കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​രാ​ര്‍ ന​ല്‍​കി​യ​തി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി ഇ​ന്ന് ചേ​രു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​യ പ്ര​മേ​യ​ത്തി​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വി​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ല്‍ ആ​യ​തി​നാ​ല്‍ മേ​യ​ര്‍ ഡോ. ​അ​നു​മ​തി നി​ഷേ​ധി​ച്ചു.