പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വിവിധ ക്ലബ് കളുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്ത കോളിഫ്ലവറിന്റെ വിളവെടുപ്പ് നടത്തി. സ്കൂളിൽ പ്രവർത്തിക്കുന്ന കാര്‍ഷിക ക്ലബ്,എസ്പിസി,സ്കൗട്ട് ആൻഡ് ഗൈഡ്സ്,നല്ല പാഠം, ജെആര്‍സി, വ്യക്തിത്വ വികസന ക്ലബ് എന്നിവയുടെ സംയുക്തമാഭിമുഖ്യത്തിലാണ് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്തത്. കോളിഫ്ലവര്‍ കൂടാതെ പയര്‍, തക്കാളി, വെണ്ട, പപ്പായ, മുളക്, പാവല്‍ ,വാഴ എന്നിവയും സ്ക്കൂളിലെ പച്ചക്കറി തോട്ടത്തില്‍ വളർത്തുന്നുണ്ട്. പൂര്‍ണ്ണമായും ജൈവകൃഷി രീതിയികൽ ചെയ്യുന്ന കൃഷിയിലൂടെ
വിഷമില്ലാത്ത ഭക്ഷ്യ ഇനങ്ങള്‍ കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് സ്കൂൾ മുന്നോട്ട് വയ്ക്കുന്നത്.
കോളിഫ്ലവര്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി
11:50 PM Feb 08, 2023 | Deepika.com