താമരശേരി: മഹാരാഷ്ട്രയില്‍ നടന്ന 2021-2022 വര്‍ഷത്തെ ഏഴാമത് സബ്ജൂണിയര്‍ സോഫ്റ്റ് ബെയ്സ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന് ദേശീയ കപ്പ് നേടിക്കൊടുത്ത കേരള ടീം അംഗം തേറ്റാമ്പുറം സ്വദേശി വി.പി. അനുഷയെ ബിജെപി താമരശേരി നോര്‍ത്ത് ഏരിയാ കമ്മിറ്റി ആദരിച്ചു. മഹാരാഷ്ട്ര സംസ്ഥാന ബെയ്സ് ബോള്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി അനുഷയെ പൊന്നാട അണിയിച്ചു. ഏരിയാ പ്രസിഡന്റ് എ.കെ. ബബീഷ് ഷാള്‍ അണിയിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി. രാജീവന്, പി. ശ്രീകുമാര്‍, കെ. ബിജു, എം. സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ അനുഷ, തേറ്റാമ്പുറത്തെ പി.പി. പ്രഭാകരന്, വത്സല ദമ്പതികളുടെ മകളാണ്.
സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വിജയിയെ ആദരിച്ചു
11:50 PM Feb 08, 2023 | Deepika.com