കോഴിക്കോട്: കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ബൈപാസില്‍ ഗതാഗത നിയന്ത്രണം നിലവില്‍ വന്നു.
മൂന്നു മാസത്തേക്കാണ് നിയന്ത്രണം. കക്കോടി ഭാഗത്തുനിന്നു വരുന്ന ബസ്സുകള്‍ വേങ്ങേരി ബൈപ്പാസ് ജംഗ്ഷനില്‍ ഇടത്തോട്ട് തിരിഞ്ഞ് പ്രൊവിഡന്‍സ് കോളജ് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് കരിക്കാന്‍കുളം വഴി ടൗണിലേക്ക് പോകണം. ടൗണില്‍ നിന്നും വരുന്ന ബസുകള്‍ മാളിക്കടവ് - തണ്ണീര്‍പ്പന്തല്‍ വഴി ബാലുശേരി റോഡില്‍ കയറി കക്കോടി ഭാഗത്തേക്ക് പോകണം.
ബൈപ്പാസിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
വേങ്ങേരി ബൈപാസില്‍ ഗതാഗത നിയന്ത്രണം തുടങ്ങി
11:50 PM Feb 08, 2023 | Deepika.com