മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
10:35 PM Feb 06, 2023 | Deepika.com
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഏഴുകുടിക്കൽ പാറക്കൽ താഴെ പ്രവീൺകുമാർ (42) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈജ. മക്കൾ. ശ്രീരാഗ്, ശ്രീബാല.