കോഴിക്കോട്: ചെറുകിട വ്യാപാര വ്യവസായ മേഖലയെ പാടെ മറന്നുകൊണ്ടും അവഗ ണിച്ചുകൊണ്ടുമുള്ള ബജറ്റാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര പ്രസ്താവനയില്‍ പറഞ്ഞു.
വ്യാപാര മേഖലയുടെ വളര്‍ച്ചയ്ക്കും, മേഖലയിലെ തൊഴില്‍ സംരക്ഷിക്കുന്നതിനും ബജറ്റില്‍ പലതും പ്രതീക്ഷിച്ചിരുന്ന വ്യാപാര സമൂഹത്തെ പരിഗണിക്കാത്ത ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ഭൂമിയുടെ താങ്ങുവില 20% വര്‍ധിപ്പിക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖല തളരും. ഇന്ധനവില കൂട്ടുമ്പോള്‍ വലിയ തോതിലുള്ള വില വര്‍ധനവിനു കാരണമാകും. കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ ചെറുകിട വ്യാപാര മേഖലയ്ക്ക് ആശ്വാസം പകരുന്നശതാന്നും ബജറ്റില്‍ ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബജറ്റ് സർവീസ് മേഖലയെ അവഗണിച്ചു: എൻജിഒ
അസോസിയേഷൻ
കോഴിക്കോട്: സംസ്ഥാന ബജറ്റ് സർവീസ് അധ്യാപക മേഖലയെ പൂർണമായി അവഗണിച്ചതായി എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി പറഞ്ഞു. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധം പതിനഞ്ച് ശതമാനം ക്ഷാമബത്ത കുടിശികയായിരിക്കുകയാണ്. സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ കോഴിക്കോട് ജിഎസ്ടി ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറ്റി ബ്രാഞ്ച് പ്രസിഡന്റ് കെ.പി. സുജിത അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി സന്തോഷ് കുനിയിൽ, യു.ജി. ജ്യോതിസ്, ആർ. രെജി എന്നിവർ പ്രസംഗിച്ചു.
മുസ്ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ ഇന്ന്
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പറേഷന് കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇന്ന് വൈകുന്നേരമാണ് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. നികുതിക്കൊള്ള നടത്തിയും വില വര്‍ധിപ്പിച്ചും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേയാണ് പ്രതിഷേധമെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ബജറ്റുകള്‍ നിരാശാജനകം: വ്യാപാരി വ്യവസായി യൂത്ത് വിംഗ്
12:05 AM Feb 04, 2023 | Deepika.com