താമരശേരി: പുതുപ്പാടി പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളില്‍ കുടുംബശ്രീ മിഷന്റെ സഹായത്തോടെ അഗ്രിതെറാപ്പി ആരംഭിച്ചു. വിവിധ തരം കൃഷികള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ ആരംഭിച്ച് അതിലൂടെ കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുക എന്നതാണ് അഗ്രിതെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്.
നൂറ് ഗ്രോബാഗുകളില്‍ വിവിധ തരം പച്ചക്കറി കൃഷിയാണ് അഗ്രിതെറാപ്പിയുടെ ഭാഗമായി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ സജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മോളി ആന്റോ, ബഡ്സ് സ്കൂള്‍ ജീവനക്കാരായ ഹസീന, ഷില്‍ന, സിമി അബ്രഹാം, ദേവി രാജന് എന്നിവര്‍ പങ്കെടുത്തു.
പുതുപ്പാടി ബഡ്സ് സ്കൂളില്‍ അഗ്രിതെറാപ്പി ആരംഭിച്ചു
12:05 AM Feb 04, 2023 | Deepika.com