ചക്കിട്ടപാറ: പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് ഉപാധ്യക്ഷൻ ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, വിനിഷ ദിനേശൻ, മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ, പേരാമ്പ്ര താലൂക്ക് ആശുപത്രി പിആർഒ എൻ.കെ. സിനില, വാർഡ് കൺവീനർ പി.കെ. ബൈജു എന്നിവർ പ്രസംഗിച്ചു.
ചക്കിട്ടപാറയിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ തുറന്നു
12:07 AM Jan 31, 2023 | Deepika.com