തിരുവമ്പാടി : കേരളത്തിൽ വന്യമൃഗ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ അവയുടെ ആക്രമണം തടയാനുള്ള സത്വര നടപടി ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച്, വനിതാ വേദി, സാംസ്കാരിക വേദി സംഗമം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ , വിവിധ മേഖലകളിൽ മികവ് തെളിയിച്ച അനു അബ്രാഹം, ചിന്റു.എം.രാജു , ഡോ. ഡോണ ജോസഫ് , സി എസ് അഭിലാഷ്, നന്ദിത ഗിരീഷ് മറിയാമ്മ ബാബു, കെ.എഫ്. ഫ്രാൻസീസ് എന്നി പ്രതിഭകളെ ആദരിക്കൽ എന്നിവ നടത്തി യൂണിറ്റ് പ്രസിഡന്റ് പി.വി. ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വന്യമൃഗ ആക്രമണത്തിന് അടിയന്തിര പരിഹാരം വേണമെന്ന്
12:34 AM Jan 30, 2023 | Deepika.com