ഷിമോഗയില്‍ വാഹനാപകടത്തിൽ ബാലുശേരി സ്വദേശി മരിച്ചു
10:36 PM Jan 29, 2023 | Deepika.com
ബാലുശേരി: കർണ്ണാടകയിലെ ഷിമോഗയിലുണ്ടായ വാഹനാപകടത്തിൽ ബാലുശേരി സ്വദേശി മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മൽ ബബിലാഷ് (42) ആണ് മരിച്ചത് . സ്കൂൾ ബസ് ഡ്രൈവറായ ബബിലാഷ് ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. അച്ഛൻ : പരേതനായ ബാലൻ .അമ്മ : വിലാസിനി . ഭാര്യ: ഷീബ . മകൾ സങ്കീർണ .സഹോദരി . പരേതയായ ബവിത . സഞ്ചയനം :ബുധൻ.