തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.
ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ തിരുനാൾ കൊടിയേറ്റ് നടത്തി. വയോജനങ്ങളെ ആദരിക്കൽ, കലാസന്ധ്യ എന്നിവ അരങ്ങേറി.
ഇന്നലെ വൈകിട്ട് നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസഫ് വടക്കേൽ നേതൃത്വം നൽകി. ഇന്ന് 9.30 ന് തിരുനാൾ കുർബാന തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടത്തും. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, അസി. വികാരി ഫാ. ജോർജ് നരിവേലിൽ, ട്രസ്റ്റിമാരായ ബെന്നി പുളിക്കൽ, സോൺസ് കോതമ്പനാനിയിൽ, ബോബൻ മുരിങ്ങയിൽ , ചാർലി പറയൻകുഴിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പുല്ലൂരാംപാറ ദേവാലയ തിരുനാൾ ആരംഭിച്ചു
12:08 AM Jan 29, 2023 | Deepika.com