തിരുവമ്പാടി :അൽഫോൻസ കോളജ് താമരശേരി രൂപത എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ സഹകരണത്തോടെ ഫെബ്രുവരി - 13ന് ഏകദിന ഉന്നത വിദ്യാഭ്യാസ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
നാക് അക്രെഡിറ്റേഷനിൽ നിലവിലെ കേരളത്തിലെ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ആദ്യമായി ഏറ്റവും ഉയർന്ന ഗ്രേഡ്പോയിന്റ് നേടിയ അൽഫോൻസ കോളജ് നടത്തുന്ന ഉന്നത വിദ്യാഭ്യാസ സെമിനാറിൽ കേന്ദ്ര സർക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം , കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവ പരിഷ്കാരങ്ങൾ , ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും , ന്യൂ ജനറേഷൻ ബിരുദ കോഴ്സുകളുടെ സാധ്യതകൾ മുതലായ വിഷയങ്ങളിൽ വിദ്യാഭ്യാസ വിചക്ഷണർ, സർവകലാശാലാ ഭരണമേധാവികൾ, അക്കാദമിക വിദഗ്ധർ തുടങ്ങിയവർ പ്രബന്ധാവതരണങ്ങൾ നടത്തും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ.അമൃത് ജി കുമാർ ഉൾപ്പെടുന്ന അക്കാദമിക വിദഗ്ധരും പങ്കെടുക്കും. സെമിനാറിൽ പങ്കെടുക്കുന്നതിന് പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനും മറ്റ് വിശദ വിവരങ്ങൾക്കും കോളേജ് website വഴിയോ: www.acttdy.com താഴെപ്പറയുന്ന നമ്പറിലോ ബന്ധപ്പെടുക.ഫോൺ: ഡോ: ജെയിംസ് പോൾ : 94473 72399,അനീഷ് : 97427
തിരുവമ്പാടി അൽഫോൻസ കോളജിൽ ദേശീയ സെമിനാർ
12:08 AM Jan 29, 2023 | Deepika.com