കൂമ്പാറ: ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് പ്രതിഭകളായ വിദ്യാർഥികൾക്ക് ആദരിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പ്രതിഭകൾക്ക് അവാർഡുകൾ നൽകി ഉദ്ഘാടനം ചെയ്ത. പ്രതിഭകളായ 34 വിദ്യാർഥികൾക്കും ടീച്ചിങ് എയിഡ് നിർമാണത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അധ്യാപകനായ നാസർ കുന്നുമ്മലിനും ചടങ്ങിൽ അവാർഡുകൾ നൽകി.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സ് രവി ,വാർഡ് മെമ്പർ ബിന്ദു ജയൻ , കൂമ്പാറ ബേബി എന്നിവർ പ്രസംഗിച്ചു.
വിദ്യാര്‍ഥികളെ ആദരിച്ചു
12:08 AM Jan 29, 2023 | Deepika.com