താമരശേരി: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ ഡിജിറ്റല്‍ സര്‍വേയ്ക്ക് താമരശേരി താലൂക്കില്‍ തുടക്കമായി.
ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ സര്‍ക്കാറിന്റെ കാലാവധിക്കുള്ളില്‍ തന്നെ സര്‍വേ പൂര്‍ത്തീകരിച്ച് ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റല്‍ ചെയ്യാനാണ് തീരുമാനം. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ഒരാള്‍ക്ക് കൈവശമുള്ള മുഴുവന്‍ ഭൂമിയുടെയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. പ്രാഥമിക വിവരശേഖരണം പൂര്‍ത്തീകരിച്ചാണ് സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. സര്‍വേ പുത്തൂര്‍ വില്ലേജില്‍ താമരശേരി ഭൂരേഖ തഹസില്‍ദാര്‍ കെ. ബാലരാജന്‍ ഉദ്ഘാടനം ചെയ്തു. സര്‍വേ സൂപ്രണ്ട് ഇന്‍ചാര്‍ജ് ടി. ശ്രീലത, ഹെഡ് സര്‍വേയര്‍ എം.എ. ബിന്ദു, സര്‍വേയര്‍ ജിന്‍ഷ, ഡ്രാഫ്റ്റ് മാന്‍ പ്രതീഷ്, കോണ്‍ട്രാക്ട് സര്‍വേയര്‍മാരായ, അരുണ്‍, ജിഷാന്ത്, സീനിയര്‍ ക്ലര്‍ക്ക് സുന്ദരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
ഡിജിറ്റല്‍ സര്‍വേ തുടങ്ങി
12:19 AM Jan 26, 2023 | Deepika.com