സ്വന്തം ലേഖകന്‍
കോഴിക്കോട്: കോര്‍പറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ ജനകീയ പ്രതിഷേധം നടക്കുന്ന ആവിക്കല്‍ തോടില്‍ മാലിന്യം നിറഞ്ഞു. കനാലിന്റെ അഴിമുഖത്ത് പ്ലാസ്റ്റിക് കാരി ബാഗുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് നിറഞ്ഞു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകു നിറഞ്ഞ് ഈ പ്രദേശത്ത് ജീവിതം അസഹ്യമായി. കോര്പറേഷന് ഹെല്‍ത്ത് വിഭാഗം മാലിന്യം നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. കോര്‍പറേഷന്റെ പ്രതികാര നടപടിക്കെതിരേ ഒപ്പുശേഖരണം നടത്തി പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ സമരം ചെയ്യുന്നവരുടെ തീരുമാനം. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മുേന്നാടിയായി ഒരു വര്‍ഷം മുമ്പ് കോര്പറേഷന് കനാലിന്റെ അഴിമുഖത്ത് ശുചീകരണം നടത്തിയിരുന്നു.
വെള്ളം ഒഴുകിപോയിരുന്ന ഭാഗത്ത് മണ്ണെടുത്തത് കാരണം വലിയ കുഴിയായി. ഇതോടെ ഒഴുക്ക് നഷ്ടപ്പെട്ടു. കടലില്‍ നിന്ന് കനാല്‍വഴി വെള്ളം കയറുന്നതും നിലച്ചു. ഇവിടെ രാത്രിയുടെ മറവില്‍ ആളുകള്‍ മാലിന്യം വലിച്ചെറിയാന്‍ തുടങ്ങി. ഇത്തരത്തില്‍ കുന്നുകൂടിയതാണ് മാലിന്യം. വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശത്താണ് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത്. മാലിന്യം നിറഞ്ഞതിനാല്‍ കനാലിലെ വെള്ളത്തിന്റെ നിറം തന്നെമാറി. കറുപ്പു നിറമാണ് വെള്ളത്തിന്. കൊതുകു വളര്‍ത്തുകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. കോര്‍പറേഷനിലെ ഹെല്‍ത്ത് സര്‍ക്കിളില്‍ ഏറ്റവും വലുതാണ് വെള്ളയില്‍ സര്‍ക്കിള്‍. എന്നാല്‍ ഇവിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. റോഡില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യവും കോര്പറേഷന് നീക്കം ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ശുചീകരണവും കൃത്യമായി നടക്കുന്നില്ല. മാലിന്യസംസ്കരണ പ്ലാന്റിനെതിരായ സമരത്തിന്റെപേരില്‍ കോര്പറേഷന് പക പോക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാലിന്യസംസ്കരണ പ്ലാന്റിനെതിരായ സമരം സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധം കാരണം പ്ലാന്റ് സ്ഥാപിക്കാന്‍ കോര്റേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ആവിക്കല്‍ തോടില്‍ മാലിന്യക്കൂമ്പാരം; പ്രതിഷേധവുമായി നാട്ടുകാര്‍
12:19 AM Jan 26, 2023 | Deepika.com