കോഴിക്കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിൽ ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന പ്രീഎക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിൽ സമരത്തെ തുടർന്ന് അഞ്ച് കമ്പ്യൂട്ടറുകള്‍ എത്തിച്ചു.
പട്ടിക വിഭാഗത്തിലെ തൊഴിൽരഹിതരായ യുവതീ-യുവാക്കൾക്ക് ജോലി ലഭിക്കുന്നതിനും മത്സര പരീക്ഷകളിൽ ഉന്നതവിജയം കണ്ടെത്തുന്നതിനും വേണ്ടി സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തിവരുന്ന 2 വർഷത്തെ സ്റ്റെനോഗ്രാഫി കോഴ്സ് ഉൾപ്പെടെ വിവിധ കോഴ്സുകളിൽ കംപ്യൂട്ടർ പരിശീലനം അനിവാര്യമായിരിക്കെ ക്ലാസ്സുകൾ ആരംഭിച്ചു വർഷങ്ങൾ പിന്നിട്ടും പ്രാക്ടിക്കൽ പരിശീലനത്തിന് കമ്പ്യൂട്ടർ ഇല്ലാതെ വിദ്യാർഥികളുടെ തുടർപഠനം വഴിമുട്ടിയിരുന്നു. പട്ടികജാതി/വർഗ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സമര സമിതി രൂപീകരിച്ച് കഴിഞ്ഞ ഒക്ടോബറിൽ പരിശീലന കേന്ദ്രത്തിനു മുന്നിൽ സൂചനാ സമര പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടും കംപ്യൂട്ടർ സ്ഥാപിക്കാത്തതിനെ തുടർന്ന് പട്ടിക ജാതി/വർഗ സംരക്ഷണ സമിതിയും വിദ്യാർഥികളും ചേർന്ന് കലക്ടറേറ്റിനു മുന്നിൽ ഫെബ്രുവരിയിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് പട്ടികജാതി വികസന വകുപ്പ് കംപ്യൂട്ടറുകൾ സ്ഥാപിക്കുകയായിരുന്നു.
സൂചനാ സമരം ഫലം കണ്ടു; പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് ഇനി കംപ്യൂട്ടര്‍ പഠിക്കാം
12:38 AM Jan 25, 2023 | Deepika.com