കൂരാച്ചുണ്ട്: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതരുടെ അറിയിപ്പ്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ അധ്യക്ഷതയിൽ ചേർന്ന സ്ഥാപനതല സമിതിയിലാണ് തീരുമാനം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.കെ. രജീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുറഹീം എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിയമ വിരുദ്ധമായി പരസ്യബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി 30 ന് വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പഞ്ചായത്ത്തല ഭാരവാഹികൾ പങ്കെടുക്കണമെന്നും സെക്രട്ടറി അറിയിച്ചു.
പാതയോരത്തെ പരസ്യ ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യണം
01:04 AM Jan 24, 2023 | Deepika.com