കുറ്റ്യാടി: പേരാമ്പ്ര ജോയിന്റ് ആർടിഒയും തണൽ യൂത്ത് വിംഗും ചേർന്ന് കുറ്റ്യാടിയിൽ റോഡ് സുരക്ഷ ബോധവത്കരണം നടത്തി. തണൽ ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർഥികളും റോഡ് സുരക്ഷ വിഭാഗം അധികാരികളും കുറ്റ്യാടി പാലത്തിന് സമീപം വാഹന പരിശോധന നടത്തി.
ഹെൽമറ്റ് ധരിക്കാത്തവർ, സീറ്റ് ബെൽറ്റ് ഇടാത്തവർ ലൈസൻസില്ലാത്തവർ തുടങ്ങിയവരിൽ നിന്നും പിഴ ഈടാക്കി.
ട്രാഫിക്ക് നിയമം പാലിച്ചവർക്ക് മധുരം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ പേരാമ്പ്ര ജോയിന്റ് ആർടിഒ പി.പി. രാജൻ റോഡ് സുരക്ഷ ബോധവത്കരണം നടത്തി. തണൽ യൂത്ത് വിംഗ് വർക്കിംഗ് പ്രസിഡന്റ് പി.എം. ഫൈസൽ അധ്യക്ഷത വഹിച്ചു.
റോഡ് സുരക്ഷ ബോധവത്കരണം നടത്തി
01:04 AM Jan 24, 2023 | Deepika.com