താമരശേരി: വേഗതയുടെ ഇക്കാലത്ത് മനുഷ്യ ബന്ധങ്ങള്‍ക്ക് മൂല്യം കല്പ്പിക്കുന്നവിധം മനസുകളെ രൂപകല്പന ചെയ്യണമെന്നും കലുഷിതമായ വര്‍ത്തമാന കാല സാഹചര്യത്തില്‍ സൗഹൃദങ്ങളുടെ സാധ്യത ഏറെ വിലപ്പെട്ടതാണെന്നും നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.
താമരശേരി ജിവിഎച്ച്എച്ച്എസ് 1998-99 എസ്എസ്എല്‍സി ബാച്ചിന്റെ പുനഃസമാഗമം ക്ലാസ്മേറ്റ്സ് -23 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ഇരുന്നൂറ്റമ്പതോളം പേര് പങ്കെടുത്തു. ബാച്ചിലെ അധ്യാപകരും ചടങ്ങിനെത്തി. പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി, വാര്‍ഡ് അംഗം ഫസീല ഹബീബ്, പിടിഎ പ്രസിഡന്റ് അഷ്റഫ് കോരങ്ങാട്, സാലി പരപ്പന്‍പൊയില്‍, നൗഷാദ് അണ്ടോണ, നൗഷാദ് ബാവി, അഷ്റഫ് പരപ്പന്‍പൊയില്‍, ഗഫൂര്‍ കാരാടി, ഷിജു കാരാടി, റാഫി, സാലി പൂനൂര്, അസീസ് കോരങ്ങാട്, ലബീബ അഷ്റഫ്, ഫൈസല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
01:04 AM Jan 24, 2023 | Deepika.com