പേരാമ്പ്ര: പ്രവാസികളോട് വാക്കുപാലിക്കാതെ വഞ്ചിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അഭിപ്രായപ്പെട്ടു. നൊച്ചാട് മണ്ഡലം പ്രവാസി കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
വിദേശയാത്ര നടത്തി വലിയ പ്രഖ്യാപനങ്ങൾ നടത്തി എന്നല്ലാതെ ഇതുവരെ പ്രവാസികളുടെ ഒരു വിഷയത്തിലും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് കല്ലോത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു കരിപ്പാല, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സി. രവീന്ദ്രൻ, കെ.കെ സീതി, പി.എം. പ്രകാശൻ, ആർ.കെ. രാജീവ്, ഒ.പി. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ് സർക്കാർ പ്രവാസികളെ വഞ്ചിച്ചുവെന്ന്
12:26 AM Jan 22, 2023 | Deepika.com