കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ കുട്ടി പോലീസ് ഹോണസ്റ്റി ബുക്ക് സ്റ്റാൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് സത്യസന്ധതയുടെ മഹത്തായ മാതൃക ഒരുക്കുന്നതിനും സത്യസന്ധരായിരിക്കുന്നതിനും വിശ്വസ്തരായിരിക്കുന്നതിനും അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്പിസി കേഡറ്റുകൾ മാതൃകയായി ബുക്ക് സ്റ്റാൾ ഒരുക്കിയത്.
ബാലുശേരി എംഎൽഎ അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, പ്രധാനാധ്യാപകൻ സജി ജോസഫ്, കേഡറ്റുകളായ ഹന ബിനോയി, യു.കെ. നിയ, ആദി ജോ, ആൻ തെരേസ, സിപിഒ ഷിബി ജോസ്, എസിപിഒ ബേസിൽ ടി. ബേബി എന്നിവർ നേതൃത്വം നൽകി.
കല്ലാനോട് സ്കൂളിൽ കുട്ടി പോലീസിന്റെ ഹോണസ്റ്റി ബുക്ക് സ്റ്റാൾ
12:16 AM Dec 10, 2022 | Deepika.com