കൂരാച്ചുണ്ട്: വഴിയോരത്ത് വിൽപന നടത്തുന്ന പുനരുപയോഗ പ്ലാസ്റ്റിക്കിൽ നിർമിച്ച ഉത്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കച്ചവടക്കാരാണ് ഇത്തരം പ്ലാസ്റ്റിക് കസേരകൾ തുടങ്ങിയ സാധനങ്ങൾ വഴിയോരത്ത് യാതൊരു നിയന്ത്രണവുമില്ലാതെ കച്ചവടം നടത്തുന്നത്.
അലർജി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന ഇത്തരം ഉത്പന്നങ്ങളുടെ വിൽപന സംബന്ധിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഇതിനെതിരേ അടിയന്തര നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു.ജോബി വാളിയാംപ്ലാക്കൽ, സണ്ണി എമ്പ്രയിൽ, റസാഖ് കായലാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു.
കായിക അധ്യാപകരെ നിയമിക്കുന്നു
ചക്കിട്ടപാറ: ബിപിഎഡ് സെന്ററിലേക്ക് ക്രിക്കറ്റ്, ഹാൻഡ്ബോൾ, വോളീബോൾ എന്നീ ഇനങ്ങളിൽ പ്രാവീണ്യമുള്ള കായിക അധ്യാപകരെ മണിക്കൂർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ പത്തിന് കോളജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 8590198089
വഴിയോര കച്ചവടം നടത്തുന്ന പുനരുപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിയന്ത്രണം വേണമെന്ന്
12:16 AM Dec 10, 2022 | Deepika.com