പടത്തുകടവ്: ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ ഹരിത സമൃദ്ധം, വിഭവസമൃദ്ധം എന്നീ പദ്ധതികളുടെ ഭാഗമായി ആരംഭിച്ച "നിറവ്' ജൈവ പച്ചക്കറി കൃഷി പ്രധാനാധ്യാപകൻ ഷിബു മാത്യു എടാട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ കാർഷിക ക്ലബ് കൺവീനർ കെ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. ഷിന്റോ തോമസ്, അനുമരിയ അഗസ്റ്റിൻ, പ്രവീൺ ജോസ്, കാർഷിക ക്ലബ് സെക്രട്ടറി ഡി. ജോമോൻ, സാനിയ ഉണ്ണി എന്നിവർ നേതൃത്വം നൽകി.
പടത്തുകടവ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു
11:56 PM Dec 08, 2022 | Deepika.com