താമരശേരി: താമരശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലേക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ പ്രതിഭാ പോഷണ പരിപാടിയില്‍ ഉള്‍പ്പെടുത്തി വിവിധ ക്ലാസുകളും ക്യാമ്പുകളും നടത്തുന്നതിന്റെ ഭാഗമായാണ് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചത്. പതിനെട്ട് സ്കൂളുകളില്‍ നിന്നുള്ള പ്രതിഭാധനരായ നാല്പ്പത്തിനാല് കുട്ടികളാണ് പഠന യാത്രയില്‍ അംഗങ്ങളായത്. പൂക്കോട് വെറ്റിനറി സര്‍വകലാശാല, അമ്പലവയല്‍ റീജിയണല്‍ അഗ്രികള്‍ച്ചര്‍ സ്റ്റേഷന്, കാരാപ്പുഴ അണക്കെട്ട് എന്നീ കേന്ദ്രങ്ങളിലേക്കായിരുന്നു യാത്ര. ഗവേഷണ പഠനത്തിനും കരിയര്‍ ഓറിയന്റേഷനും പ്രാധാന്യം നല്കുന്ന യാത്രയില്‍ വിവിധ സെഷനിലായി ക്ലാസുകളും നടത്തി.
ഡോ. ബിമല്‍ പി. ബഷീര്‍, ഡോ. എം. പ്രദീപ്, ഡോ. കെ.സി. ബിബിന്‍, ഡോ. രജനി, ഡോ. സക്കറിയ ഇബ്രാഹിം, ഡോ. ജോര്‍ജ് ചാണ്ടി, ഡോ. സൗമ്യ എന്നിവര്‍ ക്ലാസെടുത്തു. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ജി. മനോഹരന്, കോർഡിനേറ്റര്‍ സിറാജുദ്ദീന് പന്നിക്കോട്ടൂര്‍, അധ്യാപകരായ എ.വി. മുഹമ്മദ്, കെ. അബ്ദുല്‍ ലത്തീഫ്, എം. സജ്ന എന്നിവര്‍ നേതൃത്വം നല്കി.
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു
12:43 AM Dec 05, 2022 | Deepika.com