കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ടു പേർ പോലീസ് പിടിയിൽ. ചക്കുംകടവ് സ്വദേശി ചെന്നലേരി പറമ്പ് വീട്ടിൽ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശേരി വയൽ നൗഫൽ (44) എന്നിവരാണ് 12 കിലോഗ്രാം കഞ്ചാവുമായി കണ്ണം പറമ്പത്തുവച്ച് പിടിയിലായത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചെമ്മങ്ങാട് സബ് ഇൻസ്പെക്ട്ടർ പി.പി. അനിലിന്റെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരും. ഡാൻസാഫ് അസി. സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, അബ്ദുറഹിമാൻ, എസ്സിപിഒ കെ. അഖിലേഷ്, അനീഷ് മൂസൻവീട്, സിപിഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ചെമ്മങ്ങാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനിൽ കുമാർ, എസ്സിപിഒ എം.എസ്. സാജൻ, സജിൽ കുമാർ, സിപിഒ ജിതേഷ്, വിമൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
12:42 AM Dec 05, 2022 | Deepika.com