കോഴിക്കോട്: കൊടിയത്തൂര്‍ ഫേസ് ഫൗണ്ടേഷനു കീഴില്പ്രവര്ത്തിക്കുന്ന ഫേസ് ക്യാമ്പസ് ഇന്‍സ്പിര എന്ന പേരില്‍ മൂന്നാമത് സിവില്‍ സര്‍വീസ് കോണ്‍ക്ളേവ് സംഘടിപ്പിക്കുന്നു. അഞ്ചു മുതല്‍ പതിനൊന്നുവരെയാണ് കോണ്‍ക്ലേവ് എന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുന്‍ വര്‍ഷങ്ങളില്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി മുന്‍ ഡയറക്ടറും ഫേസ് അക്കാദമിക്ക് ഡയറക്ടറുമായ കെ.സലീം, വൈസ് പ്രിന്‍സിപ്പല്‍ അമീര്‍ അലി നൂറാനി, ഫേസ് ക്യാമ്പസ് അഡ്മിനിസ്ട്രേറ്റര്‍ എന്‍. ശിഹാബുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
സിവില്‍ സര്‍വീസ് കോണ്‍ക്ലേവിന് നാളെ തുടക്കം
12:38 AM Dec 04, 2022 | Deepika.com