കോഴിക്കോട്: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും (ക്യാപ്സ്) ദേവഗിരി സെന്റ് ജോസഫ്സ് കോളജ് സോഷ്യൽവർക്ക് വിഭാഗവും ചേർന്ന് സംഘടിപ്പിച്ച ദേശീയ സെമിനാറും ഏഴാമത് സോഷ്യൽ വർക്ക് പ്രാക്ടീഷ്യനേഴ്സ് കോൺഗ്രസും സമാപിച്ചു. സമാപന ചടങ്ങിന് ദേവഗിരി സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. എം.ജെ. ആന്റോ സിഎംഐ അധ്യക്ഷത വഹിച്ചു. മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ലിഡ ജേക്കബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ക്യാപ്സ് പ്രസിഡന്റ് എം.പി. ആന്റണി, ഇന്ത്യാ നെറ്റ് വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക് അസോസിയേഷൻ ദേശീയ സെക്രട്ടറി ഡോ. ഐപ്പ് വർഗീസ്, ക്യാപ്സ് അസോസിയേറ്റ് സെക്രട്ടറി ബ്രദർ ജോസഫ് ചാരു പ്ലാക്കൽ, ദേവഗിരി കോളജ് സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാം ഡയറക്ടർ ഫാ. സുനിൽ എം. ആന്റണി സാമൂഹിക പ്രവർത്തന വിഭാഗം അസിസ്റ്റന്റ് പ്രഫ. അനീഷ സിബി എന്നിവർ പങ്കെടുത്തു. ക്യാപ്സ് വർക്കിംഗ് പ്രസിഡന്റ് കെ.പി. മിനി, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. അനീഷ്, ക്യാപ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. ദിലീപ് കുമാർ, കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ് പി. രമ്യശ്രീ, ചാപ്റ്റർ സെക്രട്ടറി പി.പി ഷാഹിദ്, അക്ഷയ ദേവസ്യ എന്നിവർ പ്രസംഗിച്ചു.
ദേശീയ സെമിനാറും ഏഴാമത് സോഷ്യൽ വർക്ക് കോൺഗ്രസും
12:36 AM Dec 04, 2022 | Deepika.com