കൂരാച്ചുണ്ട്: ആധാരമെഴുത്ത് തൊഴിൽ നിഷേധിക്കുന്ന പരിഷ്കരണത്തിനെതിരേ ആധാരമെഴുത്ത് അസോസിയേഷൻ കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ പണിമുടക്കും ധർണയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഹസീന ഉദ്ഘാടനം ചെയ്തു.
ജോൺസൺ താന്നിക്കൽ, ഒ.ഡി. തോമസ്, സണ്ണി പാരഡൈസ്, എൻ. ബാലകൃഷ്ണൻ, ജോണി കഞ്ഞിരത്താംകുന്നേൽ, നസീർ അഹമ്മദ്, മനോജ് കുമാർ, കെ.കെ. ഗോപാലൻ നായർ, എം.എ. സൂപ്പി, കെ.പി. രവീന്ദ്രനാഥ്, പി.എം. ആഗസ്തി, പി.ഒ. കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
ആധാരമെഴുത്തുകാരുടെ പണിമുടക്കും ധർണയും
12:43 AM Dec 03, 2022 | Deepika.com