കോഴിക്കോട്: ചെലവൂര്‍ ലിറ്റില്‍ഫ്ളവര്‍ സ്കൂള്‍ ആതിഥ്യം വഹിക്കുന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് മൂന്നിന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ.ബിജുമോന് ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തില്‍ മുന്‍ ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ താരവും ഇപ്പോഴത്തെ കസ്റ്റംസ് സൂപ്രണ്ടുമായ വിവേക് വാസുദേവന്‍ നായര്‍ സമ്മാനദാനം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫാ.റിജോ കെ.ദേവസ്യ, ടി.ദീപക് വേലംകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.
കൃഷിപാഠം ഉദ്ഘാടനം ചെയ്തു
തൊട്ടിൽപാലം: ചാത്തൻങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽജില്ലാപഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതി കൃഷിപാഠം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സി.എം. യാശോദ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം സാലി സജി അധ്യക്ഷത വഹിച്ചു. എംഎൽഎ ഇ.കെ. വിജയൻ വിദ്യാർഥികൾക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ, റവ. ജോർജ് കിഴക്കേമുറി, ജയ ജേക്കബ്, പ്രദീപൻ, വി.പി. നിനീഷ്, കെ.പി. സെബാസ്റ്റ്യൻ, ബീന അരീക്കര, ഷൈബീഷ് എന്നിവർ പ്രസംഗിച്ചു.
ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയും
11:58 PM Dec 01, 2022 | Deepika.com