കോഴിക്കോട്: മയക്കുമരുന്ന് മരണത്തിലേക്കുള്ള ക്ഷണപത്രവും സ്വയം തയ്യാറാക്കുന്ന മരണ വാറണ്ടു മാണെന്ന് യുവതലമുറ തിരിച്ചറിയണമെന്ന് കേരളാ കോൺഗ്രസ്-എം സംസ്ഥാന ഓഫീസ് ഇൻചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
മയക്കു മരുന്നിന്റെ സംഭരണവും വിതരണവും തടയാൻ സമൂഹം ജാഗ്രതയോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹം ഒന്നടങ്കം മയക്കുമരുന്നിനെതിരേ ജാഗ്രതയോടെ മുന്നോട്ട് വരണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് മലബാർ മേഖലയിലാരംഭിക്കുന്ന മയക്കുമരുന്ന് പ്രതിരോധ പ്രചാരണ പരിപാടിയോടനുബന്ധിച്ച "മോചനജ്വാല'കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്വ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ: വർഗ്ഗീസ് പേരയിൽ , കെ.എം. പോൾസൺ , ബേബി കാപ്പു കാട്ടിൽ, കെ.കെ. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മയക്കുമരുന്ന് മരണവാറണ്ട്: കേരള കോൺഗ്രസ്-എം
11:58 PM Dec 01, 2022 | Deepika.com