വടകര: ദേശഭക്തിയില്‍ വന്ദേമാതരം ആലപിച്ച് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം വന്ദേമാതരം (സംസ്കൃതം) മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. കെ.വി. നിരഞ്ജനയാണ് ടീം ലീഡര്‍. ശ്രീലക്ഷ്മി ശ്രീജിത്ത്, അനന്യ, നിരഞ്ജന പണിക്കല്‍, എസ്. ശ്രീനന്ദ, കെ. വാണി ലക്ഷ്മി, കെ. ദേവനന്ദ എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്. സ്കൂളിലെ സംഗീത അധ്യാപിക ദിവ്യ കിരണിന്റെ നേതൃത്വത്തിലാണ് അഭ്യസിച്ചത്.
വന്ദേമാതരം ആലപിച്ച് പ്രൊവിഡന്‍സ്
12:28 AM Dec 01, 2022 | Deepika.com