വ​യ​റു നി​റ​ച്ച് ഉ​ണ്ണാം; പാ​ട്ടു കേ​ട്ടു മ​ട​ങ്ങാം

12:28 AM Dec 01, 2022 | Deepika.com
വ​ട​ക​ര: ക​ലോ​ത്സ​വ വേ​ദി​യി​ല്‍ നി​ന്നു ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കു വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടൊ​പ്പം പാ​ട്ട് ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യാം. ഭ​ക്ഷ​ണ​ശാ​ല​ക്ക​ടു​ത്ത് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ല്‍ പാ​ടി തി​മി​ര്‍​ക്കു​ക​യാ​ണ് വി​വി​ധ ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്ന് എ​ത്തി​യ അ​ധ്യാ​പ​ക​ര്‍. പ്ര​കാ​ശ​ന്‍ എ​ലി​യാ​റ, വി. ​വി​ജേ​ഷ്, ജോ​ണ്‍​സ​ണ്‍, കാ​വ്യ, ന​സീ​മ, ദി​വി​ന്‍, മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്നു ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു.
ഭ​ക്ഷ​ണം വി​ള​മ്പ​ല്‍ ഇ​ന്ന് പൂ​ര്‍​ണ​മാ​യും കെ.​പി.​എ​സ്.​ടി.​എ വ​നി​താ സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു. ക​ണ്‍​വീ​ന​ര്‍ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍. ശ്യാം​കു​മാ​ര്‍, സ​ജീ​വ​ന്‍ മേ​ല​ടി, പി.​പി. രാ​ജേ​ഷ്, സ​തീ​ഷ് ബാ​ബു, സ​ജീ​വ​ന്‍ വ​ട​ക​ര, അ​ജി​ത്ത്കു​മാ​ര്‍, പി. ​ര​ഞ്ജി​ത്ത് കു​മാ​ര്‍ മു​ത​ലാ​യ​വ​രാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്.