തിരുവമ്പാടി: തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു. ഒന്പത് ദിവസം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾ ദിവ്യബലിയോടെയും പ്രദക്ഷിണത്തോടെയുമാണ് സമാപിച്ചത്.
രൂപത ചാൻസലർ ഫാ: ബെന്നി മുണ്ടനാട്ട് ദിവ്യബലിക്ക് നേതൃത്വം നൽകി. തുടർന്ന് ടൗൺ കപ്പേളയിലേക്ക് ആഘോഷമായി പ്രദക്ഷിണം നടന്നു. നേർച്ച ഭക്ഷണത്തോടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചത്. ഇടവക വികാരി ഫാ: തോമസ് നാഗപറമ്പിൽ, അസി. വികാരി ഫാ. അമൽ പുരയിടത്തിൽ, ട്രസ്റ്റിമാരായ ഷാജു ചാരുപ്ലാക്കൽ, ബിജു പുരയിടത്തിൽ, ജോസഫ് പുലക്കുടി, ബെന്നി കിഴക്കേപറമ്പിൽ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, സണ്ണി പെണ്ണാപറമ്പിൽ, വിപിൻ കടുവത്താഴം എന്നിവർ നേതൃത്വം നൽകി.
വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു
03:39 AM Nov 27, 2022 | Deepika.com