കോഴിക്കോട്: കരുവന്തിരുത്തി സര്‍വീസ് സഹകരണ ബാങ്കിന്റെയും ഡോ. ഹൈമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമായ ഫാംറോക്ക് ഗാര്ഡന് ആന്‍ഡ് വൈക്കം മുഹമ്മദ് ബഷീര്‍ പാര്‍ക്ക് 28ന് പ്രവര്‍ത്തനമാരംഭിക്കും. 22 കോടി ചെലവിലാണ് പാര്‍ക്ക് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് കെ.എം.ബഷീര്‍, ഡോ.ഷൈമ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എം.ബാബുരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫറോക്ക് ചുങ്കം ജംക്ഷനു സമീപം ഫാറൂഖ് കോളജ് റോഡില്‍ ഒന്നര ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക്. കൃഷിവകുപ്പിന്റെ ജൈവഗൃഹം പദ്ധതിയുടെയും ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെയും ഭാഗമായി തുടക്കം കുറിച്ച അഗ്രികള്‍ച്ചര്‍ ആന്‍ഡ് അക്വാകള്‍ച്ചര്‍ പാര്‍ക്ക് പദ്ധതിയാണ് ഇപ്പോള്‍ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്ത് ഉദ്യാനവും ഓഡിറ്റോറിയവും നീന്തല്ക്കുളവുമടക്കം ഉള്‍പ്പെടുത്തി സാംസ്കാരിക, വിനോദകേന്ദ്രമായി നാടിനു സമര്‍പ്പിക്കുന്നത്.വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാര്‍ഥം കേരളത്തിലെ ആദ്യത്തെ അക്ഷരോദ്യാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ചിന് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്വഹിക്കുമെന്നവര് പറഞ്ഞു.
ഫാംറോക്ക് ഗാര്ഡന് ആന്‍ഡ് വൈക്കം മുഹമ്മദ് ബഷീര്‍ പാര്‍ക്ക് 28ന് തുറക്കും
03:37 AM Nov 27, 2022 | Deepika.com