കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം കേരള ബാങ്കും എന്ന സന്ദേശവുമായി കേരള ബാങ്ക് കോഴിക്കോട് സിപിസിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ 9.30 മുതൽ കാരപ്പറമ്പ് ജിങ്ക ടർഫിൽ നടക്കുന്ന മത്സരങ്ങൾ കേരള ബാങ്ക് ഡയറക്ടറും കൺസ്യൂമർ ഫെഡ് ചെയർമാനുമായ എം.മെഹബൂബ് ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനം ഡയറക്ടർ ഇ.രമേശ് ബാബു നിർവഹിക്കും. ജില്ലയിലെ വിവിധ ശാഖകളെ പ്രതിനിധീകരിച്ച് പുരുഷ, വനിത വിഭാഗങ്ങളിലായി 30 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ലോകകപ്പിനൊപ്പം കേരള ബാങ്കും; പെനാൽട്ടി ഷൂട്ടൗട്ട് മത്സരം ഇന്ന്
12:06 AM Nov 26, 2022 | Deepika.com