തിരുവമ്പാടി: വന്യജീവികളുടെ നിരന്തരമായ ശല്ല്യത്തിൽ നിന്ന് കേരളത്തിലെ കർഷകർക്കും മറ്റ് സാധാരണ ജനങ്ങൾക്കും ശാശ്വത പരിഹാരം ലഭിക്കാൻആവശ്യമായ നടപടി ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
മനുഷ്യരുടെ ഉപജീവനത്തിനും അതിജീവനത്തിനും ഭീഷണി ഉയർത്തുന്ന കാട്ടു മൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ തന്നെ സംരക്ഷിക്കണം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവനും സ്വത്തും കാർഷിക വിളകളും നഷ്ടപ്പെടുന്നവർക്കും പരിക്ക് പറ്റുന്നവർക്കും ന്യായമായ നഷ്ടപരിഹാര തുക കാലതാമസം കൂടാതെ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് പി.വി. ജോണിന്റെ അധ്യക്ഷതയിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ.സി. ജോസഫ്, ട്രഷറർ എം.കെ. തോമസ്, എം.ജെ. ജെയിംസ്, ടി.ടി. സദാനന്ദൻ, പി.വി. ജോസഫ്, ടെസ്സി മാത്യു, കെ.ഐ. ലൈസമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
വന്യജീവി ശല്ല്യത്തിനു ശാശ്വത പരിഹാരം വേണമെന്ന്
12:05 AM Nov 26, 2022 | Deepika.com