താമരശേരി: കൈതപ്പൊയില്‍ മര്‍കസ് ലോ കോളജിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന ഭരണഘടനാ വാരാഘോഷത്തിന് തുടക്കമായി. ജില്ലാ സ്പെഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മജീദ് കൊല്ലത്ത് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ അഞ്ജു എന്‍. പിള്ള അധ്യക്ഷത വഹിച്ചു. ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ സമദ് പുലിക്കാട്, റഊഫ്, ആബിദ, ആഷിഖ മുംതാസ്, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭരണഘടനാ ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകരായ ദീപക് ധര്‍മടം, ടി.എം. ഹര്ഷന്, സനീഷ് എളയിടത്ത്, സി. അബ്ദുല്‍ സമദ് എന്നിവര്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ ഭരണഘടനാ മാനങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്കായി ക്വിസ് കോമ്പറ്റീഷന്, ലേഖന മത്സരം, പവര്‍ പോയ്ന്റ് പ്രസന്റേഷന് മത്സരം എന്നിവ വരും ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മര്‍കസ് ലോ കോളജില്‍ ഭരണഘടനാ വാരാഘോഷത്തിന് തുടക്കമായി
12:09 AM Nov 25, 2022 | Deepika.com