മരുതോങ്കര: കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമിക്കാൻ തീരുമാനിച്ച കെ. കരുണാകരൻ സ്മാരക മന്ദിരത്തിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ മരുതോങ്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. അബൂൾ റസാക്കിന്റെ അധ്യക്ഷതയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു.
മുൻ കെപിസിസി അംഗം ജോൺ പൂതക്കുഴി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് കോരങ്കോട്ട് ജമാൽ, ബ്ലോക്ക് സെക്രട്ടരിമാരായ കെ.സി. കൃഷ്ണ, എൻ.കെ. കുഞ്ഞബ്ദുല്ല, വാഴയിൽ കുഞ്ഞികൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ കെ.ജെ. സെബാസ്റ്റ്യൻ, ദിനേശൻ പൂക്കുന്നുമ്മൽ, ജോൺസൺ പുഞ്ചവാളി തുടങ്ങിയവർ പ്രസംഗിച്ചു.
ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ യോഗം ചേർന്നു
12:09 AM Nov 25, 2022 | Deepika.com