3000 മീറ്റർ ഓടി നേടിയത് ഇരട്ട സഹോദരങ്ങൾ
12:12 AM Nov 23, 2022 | Deepika.com
കോഴിക്കോട്: സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിന്റെ സ്വർണവും വെള്ളിയും ഒരേ വീട്ടിലേക്ക്. ഇരട്ട സഹോദരങ്ങളായ വിഗ്നേഷും വിനായകുമാണ് 3000 മീറ്ററിൽ ഒന്നും രണ്ടും സ്ഥാനം ഓടി നേടിയത്. ഗവ. മോഡല്‍ എച്ച്എസ്എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികളാണ് വിഗ്നേഷും വിനായകും. കടലുണ്ടി ചാലിയം വാകേരി രാജേഷിന്റെയും ഷീനയുടെയും മക്കളാണ്. വിഗ്നേഷ് 9.38 മിനിറ്റിലും വൈശാഖ് 9.42 മിനിറ്റിലുമാണ് ഫിനിഷ് ചെയ്തത്. സായി കോഴിക്കോടിന്റെ താരങ്ങളാണ് ഇരുവരും. കോച്ച് റബുറാമിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കായിക മേള ഇവരുടെ വീട്ടില്‍ കുടുംബ കാര്യമാണ്. സഹോദരന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ത്രിലോകും മത്സര രംഗത്തുണ്ട്. നാളെ നടക്കുന്ന 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ ത്രിലോക് പങ്കെടുക്കുന്നുണ്ട്. മണ്ണൂര്‍ റെയിലിലെ റേഷന്‍ കടയില്‍ ജോലി ചെയ്യുകയാണ് മാതാവ്. പിതാവ് പ്രവാസിയാണ്.