കോഴിക്കോട്: ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പിഎഫ്എംഎസ് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എം.ടി. പ്രേമൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്, വയനാട് ജില്ലകളിലെ തദ്ദേശ സ്വംയംഭരണ സ്ഥാപന സെക്രട്ടറിമാർ, പിഎഫ്എംഎസ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ സാക്ഷരത മിഷൻ കോഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ശെൽവ രത്നം, ജൂനിയർ സൂപ്രണ്ട് പ്രവീൺ, ശാസ്ത പ്രസാദ്, പിഎഫ്എംഎസ് സംസ്ഥാന ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസർ എ. രാജേഷ്, ശ്യാം പ്രസാദ്, വിഷ്ണു എന്നിവർ പ്രസംഗിച്ചു.
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം; പരിശീലനം സംഘടിപ്പിച്ചു
12:04 AM Oct 08, 2022 | Deepika.com