ബൈക്കും മിനിലോറിയും കൂട്ടിയിച്ച് യുവാവ് മരിച്ചു
10:22 PM Oct 07, 2022 | Deepika.com
താമരശേരി: കൊടുവള്ളി മണ്ണില്‍ക്കടവില്‍ ബൈക്കും മിനിലോറിയും കൂട്ടിയിച്ച് യുവാവ് മരിച്ചു. എളേറ്റില്‍ വട്ടോളി ചോലയില്‍ സ്വാലിഹ് (26) ആണ് മരിച്ചത്. പന്നൂര് മുഹമ്മദിയ്യ സെക്കൻഡറി മദ്രസ അധ്യാപകനാണ്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ കോഴിക്കോട് നടന്ന ഖുര്‍ആന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ നെല്ലാംങ്കണ്ടിയിലായിരുന്നു സംഭവം. പിതാവ്: പാലങ്ങാട് മുക്കിടത്തില് സുലൈമാന്‍. മാതാവ്: മൈമുന. സഹോദരങ്ങള്‍: മുഹമ്മദ് നവാസ്, മുഹമ്മദ് ജുനൈദ്, ഫാത്തിമ ഉമൈറ.