കോഴിക്കോട് : മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലബാർ സ്പോർട്സ് അക്കാദമി 207 പോയന്റ് നേടി ഒന്നാം സ്ഥാനവും, 106 പോയിന്റ് നേടി സായ് സെന്റർ കോഴിക്കോട് രണ്ടാം സ്ഥാനവും, 100 പോയിന്റ് നേടി ഉഷ സ്ക്കൂൾ ഓഫ് അത് ലറ്റിക്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് സമാപനം മുൻ എംഎൽഎ എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. ജില്ലാ പ്രസിഡന്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇ.വി.ഗോപി, കേരള സ്പോർടസ് കൗൺസിൽ അംഗവും സംസ്ഥാന അത് ലറ്റിക്സ് അസ്സോസിയേഷൻ വൈസ് പ്രസിന്റുമായ വി.കെ. തങ്കച്ചൻ , ഇബ്രാഹിം ചീനിക്ക , എബി മോൻ മാത്യൂ , കെ.വി. അബ്ദുൾ മജിദ്, പി.ടി. അഗസ്റ്റ്യൻ, കെ.എം. ജോസഫ്, സി.ടി. ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.
ജൂണിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ
12:27 AM Oct 07, 2022 | Deepika.com