മുണ്ടക്കര: എയുപി സ്കൂളിന്റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കമായി. ജില്ലാ എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി മിഷന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെയാണ് ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനായി മുണ്ടക്കര എയുപി സ്കൂളിലെ 18 വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന ‘ഉണര്‍ന്നിരിക്കുക, ഉയര്‍ന്നിരിക്കുക’ എന്ന സംഗീത നാടക ശില്പത്തിന്റെ ആദ്യ അവതരണവും നടന്നു.
ലഹരിക്കെതിരേയും സമൂഹത്തിലെ തെറ്റായ നിരവധി പ്രവണതകള്‍ക്കെതിരേയുള്ള സന്ദേശമായിരുന്നു ഈ നാടകത്തിന്റെ ഉള്ളടക്കം. എം.കെ രവിവര്‍മ്മ രചിച്ച നാടകം സംവിധാനം ചെയ്തത് മനോജ് ബാലുശേരിയാണ്. ബാബു തച്ചനാടിന്റെ ഗാനങ്ങള്‍ക്ക് നവോദയ ബാലകൃഷ്ണന് സംഗീതം നല്കി. പൊതുസമൂഹത്തിന്റെ വിവിധ വേദികളില്‍ സംഗീത നാടക ശില്പം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികള്‍.
സ്കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ.ജെ.ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. സഹീര്‍. പനങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിജു ആര്. സി, പിടിഎ പ്രസിഡന്റ് മനോജ് എടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
ബാലുശേരി സബ് ഇന്‍സ്പെക്ടര്‍ റഫീഖ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഷാജു.സി.പി എന്നിവര്‍ ക്ലാസെടുത്തു. ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ ഗായിക വിഷ്ണുമായ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ നാടക സംവിധായകന് മനോജ് ബാലുശേരിയെ ആദരിച്ചു. ഹെഡ്മാസ്റ്റര് കെ. സന്തോഷ് സ്വാഗതവും സ്വാഗതസംഘം വൈസ് ചെയര്മാന് പി.പി.സുകുമാരന്‍ നന്ദിയും പറഞ്ഞു.
താമരശേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്ക്കെതിരേ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് കട്ടിപ്പാറ നസ്റത്ത് യുപി സ്കൂളില്‍ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു.
കട്ടിപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോ.എന്‍.സഫ്ന കുട്ടികളുമായി സംവദിച്ചു. മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ ലഹരി ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്കി. കേരള മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം തത്സമയം കുട്ടികളെ കാണിച്ചു. ഹെഡ്മാസ്റ്റര് പി.എ.ജോസ്, സീനിയര്‍ അസിസ്റ്റന്റ് സി.പി.സാജിദ്, സ്റ്റാഫ് സെക്രട്ടറി കെ.ജി.ഷിബു എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ ഒന്ന് വരെ നീണ്ടു നില്ക്കുന്ന ക്യാമ്പയിന്റെ പ്രചാരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
താമരശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്കൂളില്‍ ലഹരി വിരുദ്ധ ബോധ വല്‍ക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജോഷി മണിമല അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രേംജി ജെയിംസ്, പ്രിന്‍സിപ്പല്‍ മഹേഷ് കെ.ബാബു വർഗീസ്, ഹെഡ്മിസ്ട്രസ് കെ.യു.ബെസ്സി, ക്ലിന്‍സ് കുരിയൻ, അനോണ ബിനോ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഷൈനി റോസ്, പി.വി.പ്രസീന എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. മുഖ്യമന്ത്രിയുടെ സന്ദേശം കേള്‍പ്പിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.
ലഹരി വിരുദ്ധ സംഗീത നാടക ശില്പവുമായി മുണ്ടക്കര എയുപി സ്കൂള്‍
12:27 AM Oct 07, 2022 | Deepika.com