കോഴിക്കോട്: ജീവനക്കാരുടെ ലീവ് സറണ്ടർ വീണ്ടും മരവിപ്പിച്ച് ഉത്തരവിറക്കിയ നടപടി ദ്രോഹകരമാണെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ കുടിശികയായ 11 ശതമാനം ക്ഷാമബത്ത തടഞ്ഞുവെക്കുന്നത് അന്യായമാണെന്നും മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലീവ് സറണ്ടർ തടഞ്ഞ് സർക്കാർ വീണ്ടും ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് ബേപ്പൂർ തുറമുഖ കാര്യാലയത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
.
ബ്രാഞ്ച് പ്രസിഡന്റ് വി.പി. ജംഷീർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര, ജില്ലാ ജോയന്റ് സെക്രട്ടറി വി. വിപീഷ്, എലിസബത്ത് ടി. ജേക്കബ്, എം.വി. ബഷീർ, കെ.വി. ബാലകൃഷ്ണൻ, കെ.പി. സുജിത, കെ. ജോതിഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് പി. നിസാർ, ഷാജി ജേക്കബ്, കെ.പി. മുഹമ്മദ് ഷാഫി, മനോജ് പുളിക്കൻ എന്നിവർ നേതൃത്വം നൽകി.
ആനുകൂല്യങ്ങൾ തടയുന്നത് ദ്രോഹകരം: എൻജിഒ അസോസിയേഷൻ
12:27 AM Oct 07, 2022 | Deepika.com